ഇരിട്ടി: നേരംപോക്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ മൂന്നുദിവസമായി വന്‍തിരക്ക്. രാവിലെ 10ന് തുറക്കുന്ന സ്ഥാപനത്തിൽ ടോക്കണ്‍ കൊടുത്ത് തിരക്ക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിഫലമാകുന്ന അവസ്ഥയാണ്. ഇരിട്ടി ടൗണിനോട് ചേര്‍ന്ന പ്രദേശമായ കൂളിചെമ്പ്രയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വ്യക്തിക്ക് പ്രാഥമിക, ദ്വിതീയ സമ്പർക്കമുള്ള നിരവധി വ്യക്തികള്‍ ഇരിട്ടി ടൗണുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരവും ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. ആറളം സ്റ്റേഷനിലെ പൊലീസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായതുമൂലം സ്റ്റേഷൻ പ്രവര്‍ത്തനംതന്നെ നിലച്ചിരിക്കുകയാണ്. ഇത്തരം അവസ്ഥ നിലനില്‍ക്കുമ്പോഴാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ ജനങ്ങള്‍ തള്ളിക്കയറുന്നത്. രണ്ടുദിവസമായി പൊലീസെത്തി ഇരിട്ടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ക്ക് നിർദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും വ്യാഴാഴ്ചയും ഇവ ലംഘിക്കുന്ന അവസ്ഥയാണുണ്ടായത്. തുടര്‍ന്ന് ഇരിട്ടി സ്റ്റേഷന് ഓഫിസര്‍ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ദിനേശന്‍ കൊതേരി, തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ലക്ഷ്മണന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചിടാന്‍ നിർദേശിച്ചു. പുറത്ത് ഈ സമയത്ത് ടോക്കണ്‍ കൊടുത്ത് നിര്‍ത്തിയ സ്ത്രീകളും പുരുഷന്മാരുമടക്കം അമ്പതോളം പേര്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് കര്‍ശന വ്യവസ്ഥകളോടെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസും റവന്യൂ അധികൃതരും ജീവനക്കാര്‍ക്ക് അനുവാദം നൽകുകയായിരുന്നു. അഞ്ചുപേര്‍ മാത്രമേ ഒരു സമയത്ത് ക്യൂവില്‍ ഉണ്ടാകാന്‍ പാടുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ഒരുസമയം അകത്ത് മൂന്നുപേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല എന്നീ നിർദേശങ്ങളുമാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.