കരിപ്പൂർ: വലിയ വിമാന സർവിസിന് ഖത്തറിനും അനുമതി

കരിപ്പൂർ: സൗദി എയർലൈൻസ്, എയർഇന്ത്യ, എമിറേറ്റ്സ് എന്നിവക്ക് പിറകെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന്​ ഖത്തർ എയർവേസി​ൻെറ വലിയ വിമാനത്തിനും അനുമതി. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനാണ്​ (ഡി.ജി.സി.എ) നിരാക്ഷേപ പത്രം നൽകിയത്​. കരിപ്പൂരിലെ വിമാനത്താവള അതോറിറ്റി ഉദ്യോഗസ്ഥരും ഖത്തർ എയർവേഴ്​സും സംയുക്തമായി നടത്തിയ വിശദമായ പഠന റിപ്പോർട്ട്​ ജൂൺ 11നാണ്​ വിമാനത്താവള അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് കൈമാറിയത്. ഇതി​ൻെറ അടിസ്ഥാനത്തിലാണ്​ കോഡ് ഇ യിൽ 276 പേർക്ക് സഞ്ചരിക്കാവുന്ന ബി 777-200 എൽ.ആർ ഉപയോഗിച്ച് സർവിസ് നടത്തുന്നതിന്​ അനുമതി ലഭിച്ചത്​. ഇത്തിഹാദ്​ എയറും കരിപ്പൂരിൽനിന്ന്​ വലിയ വിമാനത്തിനായുള്ള ​ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​്​. ബി 777-300 ഇ.ആർ, ബി 787-9 ഡ്രീം ലൈനർ എന്നിവ ഉപയോഗിച്ച്​ സർവിസ്​ നടത്തുന്നതിനാണ്​ ഇത്തിഹാദ്​ മുന്നോട്ടുവന്നിരിക്കുന്നത്​. ഖത്തറി​ൻെറ വലിയ വിമാനത്തിന്​ ആദ്യ ആറുമാസത്തേക്ക്​ പകൽ സർവിസിന്​​ മാത്രമാണ്​ അനുമതി. നിലവിൽ ചെറിയ വിമാനം ഉപയോഗിച്ച്​ ദോഹയിലേക്കാണ്​ ഖത്തർ സർവിസ്​ നടത്തുന്നത്​. ഖത്തർ ആദ്യമായാണ് കരിപ്പൂരിലേക്ക് വലിയ വിമാന സർവിസ് നടത്തുന്നത്. അനുമതി ലഭിച്ച സാഹചര്യത്തിൽ കാർഗോ വിമാനത്തിനായിരിക്കും കൂടുതൽ പരിഗണന. ഖത്തറിന് സൗദി അടക്കമുള്ളവർ ഏർപ്പെടുത്തിയ നിരോധം നിലനിൽക്കുന്നതിനാൽ ഭക്ഷ്യവസ്തുക്കൾ കൂടുതൽ എത്തിക്കാനാണ് കാർഗോ പരിഗണിക്കുന്നത്. കരിപ്പൂരിൽനിന്ന്​ വലിയ വിമാനങ്ങളുടെ സർവിസിനായി ഖത്തർ നേരത്തേ ഡി.ജി.സി.എയിൽ അപേക്ഷ നൽകിയിരുന്നു. കരിപ്പൂരിൽ അപേക്ഷ നൽകി കമ്പാറ്റബിലിറ്റി സ്​റ്റഡിയും സുരക്ഷ വിലയിരുത്തലും നടത്താനായിരുന്നു നിർദേശം. ഇതിൻെറ അടിസ്ഥാനത്തിൽ ലോക്ഡൗൺ സമയത്തായിരുന്നു തുടർനടപടി സ്വീകരിച്ചത്. കരിപ്പൂരിൽനിന്ന്​ വിഡിയോ കോൺഫറൻസ് മുഖേനയായിരുന്നു വിമാനകമ്പനി അധികൃതരുമായി ബന്ധപ്പെട്ട് റിേപ്പാർട്ട് തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.