ശിഹാബ്​ തങ്ങളുടെ വേർപാടിന്​ പതി​െനാന്നാണ്ട്​; ഓർമകളിലലിഞ്ഞ്​ മുനവ്വറലി

മലപ്പുറം: നാടാദരിക്കുന്ന ഒരു മനുഷ്യ​ൻെറ മക്കളാവുക എന്നത്​ സുകൃതമാണ്​. ആ സൗഭാഗ്യം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നവരാണ്​ പാണക്കാട്​ മുഹമ്മദലി ശിഹാബ്​ തങ്ങളുടെ മക്കൾ. എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുകയും സ്​നേഹിക്കുകയും ചെയ്​തിരുന്ന, നിരവധിയാളുകൾക്ക്​ തണലും തണുപ്പുമേകിയിരുന്ന ശിഹാബ്​ തങ്ങൾ വിടവാങ്ങിയിട്ട് ആഗസ്​റ്റ്​ ഒന്നിന്​ പതിനൊന്ന്​ വർഷമാവുന്നു. പിതാവി​ൻെറ ഓർമകൾക്ക്​ മുന്നിലിരുന്ന്​ മകനും യൂത്ത്​ ലീഗ്​ സംസ്​ഥാന പ്രസിഡൻറുമായ മുനവ്വറലി തങ്ങൾ അദ്ദേഹത്തെക്കുറിച്ച്​ വാചാലനായി. ആൾക്കൂട്ടത്തിനിടയിലുള്ള മനുഷ്യൻ എന്ന ഇമേജാണ്​ ഞങ്ങളുടെ മനസ്സിൽ ഉപ്പക്കുണ്ടായിരുന്നത്​. ചുറ്റിലും വലയം ചെയ്​ത്​ നിരവധി പേരുണ്ടാവും. അതുകണ്ടാണ്​ വളർന്നത്​. ഒരു പിതാവി​ൻെറ റോൾ ഏറ്റെടുക്കേണ്ടി വരു​േമ്പാൾ അദ്ദേഹമത്​ ഭംഗിയായി നിർവഹിച്ചിരുന്നു. അകന്നവരെയും അടുത്തവരെയും ഒരുപോലെ​ ചേർത്തു പിടിച്ചു. സഹായം വേണ്ടവർക്ക്​ അതെത്തിച്ചു. പഠനകാലത്ത്​ ആരാവണമെന്ന്​ സുഹൃത്തുക്കൾ എന്നോട്​ ചോദിച്ചിരുന്നു. അവരോടൊക്കെ പലതും പറഞ്ഞിരുന്നെങ്കിലും ഉപ്പയെ പോലെ ആകണമെന്നായിരുന്നു ഉള്ളിലെ മോഹം. അതൊരു വലിയ ഉത്തരവാദിത്തമാണെന്ന്​ അറിയാം​. ആ സ്​ഥാനം എത്ര വലുതാണെന്ന്​ അതിലേക്ക്​ നടക്കാൻ ശ്രമിക്കു​േമ്പാൾ തന്നെ ബോധ്യമാവും. മൂല്യങ്ങൾക്ക്​ വലിയ വിലകൊടുത്തിരുന്ന മനുഷ്യൻ. ഒരു പാർട്ടിയുടെ നേതാവായിട്ടും ഇതര രാഷ്​ട്രീയ പാർട്ടികളും നേതാക്കളുമൊക്കെ ബഹുമാനിച്ചിരുന്ന വ്യക്​തിത്വം. ഈജിപ്​തിൽ പഠിച്ചിരുന്ന കാലത്തെ അദ്ദേഹത്തി​ൻെറ സഹപാഠികളിൽ പലരെയും എനിക്ക്​ കാണാൻ സാധിച്ചിട്ടുണ്ട്​. മുഹമ്മദലിയെന്നായിരുന്നു കൂടെ പഠിച്ചവർ വിളിച്ചിരുന്നത്​. സൗമ്യനായി അവർക്കിടയിൽ ജീവിച്ച്​ സതീർഥ്യരുടെയെല്ലാം പ്രിയങ്കരനായിരുന്നു. ഇനാം റഹ്​മാൻ mpg shihab thangal പാണക്കാട്​ മുഹമ്മദലി ശിഹാബ്​ തങ്ങൾ മക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം (ഫയൽ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.