മാഹി: 250 സ്ക്വയർ മീറ്ററോ അതിൽ കൂടുതലോ വിസ്തീർണമുള്ള എല്ലാ പുതിയ കെട്ടിടങ്ങളുടെയും മേൽക്കൂരയിൽ സോളാർ വൈദ്യുതി പാനൽ സ്ഥാപിക്കണമെന്ന് പുതുച്ചേരി സർക്കാർ ചീഫ് സെക്രേട്ടറിയറ്റ് അറിയിച്ചു. നിയമം മാഹിയിലും ബാധകമാണെന്ന് ചീഫ് ടൗൺ പ്ലാനർ വ്യക്തമാക്കി. ആകെ അനുവദിച്ച വൈദ്യുതിയുടെ അഞ്ച് ശതമാനമോ പത്ത് സ്ക്വയർ മീറ്ററിന് ഒരു കിലോവാട്ട് എന്ന അനുപാതത്തിലോ മാത്രമേ സോളാർ വൈദ്യുതി പാനലിൻെറ പ്രസാരണ ശേഷി അനുവദിക്കുകയുള്ളൂ. മേൽക്കൂരയുടെ ആകെ ഭാഗത്തിൻെറ 30 ശതമാനം താമസസൗകര്യത്തിനുള്ളതാണ്. സോളാർ പാനൽ സ്ഥാപിച്ചവർക്ക് മാത്രമേ ഇനി മുതൽ വൈദ്യുതി വകുപ്പ് കണക്ഷനുകൾ നൽകൂ. ഇതുസംബന്ധിച്ച് പൊതുജനങ്ങൾ, താൽപര്യമുള്ള മറ്റ് കക്ഷികൾ എന്നിവർ അഭിപ്രായങ്ങളും നിർദേശങ്ങളും രണ്ടാഴ്ചക്കകം ചീഫ് ടൗൺ പ്ലാനർ, ടൗൺ ആൻഡ് കൺട്രിപ്പാനാൺ വിഭാഗം, ജവഹർ നഗർ, ഭൂമിയാംപേട്ട്, പുതുച്ചേരി 605005 എന്ന വിലാസത്തിലോ ctptcp.pon@nic.in എന്ന ഇ-മെയിലിലോ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.