ടൗണിലെ കടകളിൽ കവർച്ചശ്രമം ആലക്കോട്: തേർത്തല്ലി പെട്രോൾ പമ്പിൽനിന്ന് 5,400 രൂപ കവർന്നു. ടൗണിലെ മൂന്നു കടകളിൽ കവർച്ച ശ്രമവും നടന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. രാത്രിയിൽ നിർത്താതെ പെയ്ത കനത്ത മഴയുടെ മറവിലാണ് കവർച്ച. മലയോര ഹൈവേയോട് ചേർന്നുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻെറ ഡീലറായ കൊല്ലംപറമ്പിൽ ഫ്യൂവൽസിലാണ് സംഭവം. ഓഫിസ് റൂമിൽ സൂക്ഷിച്ചിരുന്ന 5,400 രൂപയുടെ നാണയങ്ങളാണ് കവർന്നത്. കമ്പിപ്പാര ഉപയോഗിച്ച് ഓഫിസ് റൂം കുത്തിത്തുറക്കുകയായിരുന്നു. പമ്പിലെ സി.സി.ടി.വി കേടാക്കിയ നിലയിലാണ്. വ്യാഴാഴ്ച രാവിലെ പമ്പ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ആലക്കോട് സി.ഐ കെ.ജെ. വിനോയി, എസ്.ഐ നിബിൻ ജോയി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തേർത്തല്ലി ആൽഫ വെജിറ്റബിൾസ്, സമീപത്തെ മറ്റു സ്റ്റേഷനറി കടകൾ എന്നിവിടങ്ങളിലാണ് കവർച്ചശ്രമം നടന്നത്. ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ശബ്ദം കേട്ട് സമീപത്തുള്ളവർ ലൈറ്റ് ഓൺ ചെയ്തതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.