കണ്ണൂർ: ലൈഫ് പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ വാര്‍ഡ്തല സംവിധാനമൊരുക്കും. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ കൈയെടുത്ത് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കണമെന്നാണ് നിര്‍ദേശം. ആഗസ്റ്റ് ഒന്നുമുതല്‍ 14 വരെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട സമയം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിൻെറ ചേംബറില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ചേര്‍ന്ന വിഡിയോ കോണ്‍ഫറന്‍സിലാണ് തീരുമാനം. അപേക്ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കണ്ടെയ്ൻമൻെറ് സോണുകളില്‍ ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കമ്പ്യൂട്ടര്‍ സൗകര്യമുള്ള ക്ലബുകള്‍, സ്ഥാപനങ്ങള്‍ എന്നിവ വഴിയും അപേക്ഷകള്‍ സമര്‍പ്പിക്കാം. സഹായ കേന്ദ്രങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ ഓരോ വാര്‍ഡിനും വ്യത്യസ്ത ദിവസങ്ങള്‍ നല്‍കി അപേക്ഷകരുടെ തിരക്ക് കുറക്കണം. ഒരു സാഹചര്യത്തിലും അപേക്ഷകള്‍ നേരിട്ടുവാങ്ങരുത്. ലഭിച്ച അപേക്ഷകളുടെ പട്ടിക ആഗസ്റ്റ് 17ന് തദ്ദേശ സ്ഥാപനതലത്തില്‍ പ്രസിദ്ധീകരിക്കണം. സൂക്ഷ്മ പരിശോധനക്കായി ഫീല്‍ഡ് പരിശോധന ആഗസ്റ്റ് 21നകം നടത്തി ഓണ്‍ലൈനായി പരിശോധന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. സെപ്റ്റംബര്‍ 30ഓടെ അംഗീകരിച്ച ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.