പാനൂർ: പാലത്തായി പെൺകുട്ടിക്കുനേരെ നടന്ന ലൈംഗികാതിക്രമത്തെ മുൻനിർത്തി പൊതുസമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല അഭ്യർഥിച്ചു. സംഭവത്തിനുശേഷം കുടുംബത്തെ സന്ദർശിക്കുകയും നീതി ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികളുമാണ് പാർട്ടി സ്വീകരിച്ചത്. ആക്ഷൻ കമ്മിറ്റിയുടെ അഭിപ്രായം പരിഗണിച്ച് ഫലപ്രദമായ അന്വേഷണം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ മണ്ഡലം എം.എൽ.എയും മന്ത്രിയുമായ കെ.കെ. ശൈലജയും പാർട്ടിയും നടത്തിയിട്ടുണ്ട്. പ്രതിയായ പത്മരാജനും അയാളെ സംരക്ഷിക്കുന്ന ബി.ജെ.പി, സംഘ് പരിവാർ സംഘടനകൾക്കുമെതിരെ നിലപാട് സ്വീകരിക്കുന്നതിനുപകരം പെൺകുട്ടിക്ക് നീതി ഉറപ്പാക്കുന്നതിന് ഇടപെടുന്ന സർക്കാറിനെയും പാർട്ടിയെയും പൊതുസമൂഹത്തിനുമുന്നിൽ അപകീർത്തിപ്പെടുത്തുന്ന സമീപനമാണ് യു.ഡി.എഫിലെ ഘടക പാർട്ടികളും മതതീവ്രവാദ സംഘടനകളും സ്വീകരിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ജെ.ജെ ആക്ട് പ്രകാരമുള്ള കാര്യങ്ങൾ ചുമത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും പോക്സോ കേസുമായി ബന്ധപ്പെട്ട് ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള അനുബന്ധ തെളിവുകൾ സമർപ്പിക്കുന്നതിന് സമയം ആവശ്യപ്പെടുകയുമാണ് ചെയ്തത്. കേസിൽ ക്രൈംബ്രാഞ്ച് കള്ളക്കളി കളിച്ചെന്നും പിന്നിൽ സി.പി.എം ആണെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപക പ്രചാരണം അഴിച്ചുവിടുകയാണ്. ആവശ്യമായ തെളിവുകൾ ശേഖരിച്ച് പോക്സോ ചുമത്തി പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആക്ഷൻ കമ്മിറ്റിയുടെ നിലപാടിനോടൊപ്പം പാർട്ടി ഉറച്ചുനിൽക്കുന്നതായും കുഞ്ഞബ്ദുല്ല പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.