സ്വന്തം ലേഖകൻ തലശ്ശേരി: തലശ്ശേരിയിൽ അമ്മയും കുഞ്ഞും ആശുപത്രി നിർമാണം ആഗസ്റ്റിൽ ആരംഭിക്കും. എരഞ്ഞോളി പാലത്തിനടുത്ത കണ്ടിക്കലിൽ നിർമിക്കുന്ന ആശുപത്രിക്കായുള്ള സ്ഥലമെടുപ്പ് പൂർത്തിയായി. അവസാനത്തെ സ്ഥല ഉടമയും ഭൂമി വിട്ടുകൊടുക്കാനുള്ള സമ്മതം അറിയിച്ചു. 2.52 ഏക്കർ സ്ഥലമാണ് ആശുപത്രിക്കായി വിലക്കുവാങ്ങുന്നത്. വിദേശത്തുള്ള ഒരാളുടെ 11 സൻെറ് സ്ഥലം മാത്രമായിരുന്നു ലഭിക്കാൻ ബാക്കി. ആഗസ്‌റ്റ് അവസാനം ശിലാസ്ഥാപനം നടത്തും. സ്ഥല പരിശോധനക്കും തുടർ നടപടിക്കുമായി കിറ്റ്‌കോയെ ചുമതലപ്പെടുത്തിയതായി അമ്മയും കുഞ്ഞും ആശുപത്രി സ്ഥലമെടുപ്പ് കമ്മിറ്റി യോഗത്തിൽ എ.എൻ. ഷംസീർ എം.എൽ.എ അറിയിച്ചു. മുൻ എം.എൽ.എ കോടിയേരി ബാലകൃഷ്ണൻെറ നേതൃത്വത്തിൽ ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ് അമ്മയും കുഞ്ഞും ആശുപത്രി സ്ഥലമെടുപ്പിന് ഫണ്ട് സമാഹരിച്ചത്. തീരദേശ നിയന്ത്രണ നിയമത്തിൻെറ സാങ്കേതിക കുരുക്കുകളാണ് സ്ഥലമെടുപ്പ് നടപടി വൈകിപ്പിച്ചത്. നിയമപ്രകാരമുള്ള എല്ലാ അനുമതിയും ലഭിച്ച ശേഷമാണ് സ്ഥലമെടുപ്പ് പൂർത്തിയാക്കിയത്. തലശ്ശേരി കോട്ടയുടെ നൂറ് മീറ്റർ പരിധിയിലായതിനാൽ ജനറൽ ആശുപത്രിയിൽ നിർമാണപ്രവൃത്തി അസാധ്യമായപ്പോഴാണ് അമ്മയും കുഞ്ഞും ആശുപത്രി പ്രത്യേകമായി നിർമിക്കാൻ തീരുമാനിച്ചത്. തലശ്ശേരി-മാഹി ബൈപാസിന് സമീപമാണ് നിർദിഷ്‌ട ആശുപത്രിക്കായുള്ള സ്ഥലം ഏറ്റെടുത്തത്. ആശുപത്രിക്കുള്ള ഫണ്ട് സമാഹരണം ദ്രുതഗതിയിൽ പൂർത്തിയായി വർഷങ്ങൾ ഏറെയായെങ്കിലും സ്ഥലമേറ്റെടുക്കൽ നടപടി അനിശ്ചിതമായി നീളുന്നതിൽ നേരത്തെ പല കോണുകളിൽനിന്നും വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.