പൂക്കോട്ടുംപാടം ജനമൈത്രി പൊലീസ് സ്​റ്റേഷൻ പുതിയകെട്ടിടം സമർപ്പിച്ചു

പൂക്കോട്ടുംപാടം: പൂക്കോട്ടുംപാടം ജനമൈത്രി പൊലീസ് സ്​റ്റേഷ​ൻെറ പുതിയകെട്ടിടം നാടിന്​ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിക്കുവേണ്ടി പെരിന്തൽമണ്ണ എ.എസ്.പി ഹേമലത നാടമുറിച്ചും ശിലാഫലകം നീക്കിയും ഉദ്ഘാടനം ചെയ്തു. വീട്ടിക്കുന്നിലെ അമരമ്പലം പഞ്ചായത്ത് അധീനതയിലുള്ള 23 സൻെറ് സ്ഥലത്താണ് പുതിയകെട്ടിടം പണി പൂർത്തീ കരിച്ചത്. 2017 ഡിസംബറിലാണ് നിർമാണം ആരംഭിച്ചത്. 2013 മുതല്‍ സ്​റ്റേഷന്‍ കൃഷിഭവ​ൻെറ കെട്ടിടത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവന്നിരുന്നത്. 2014-15ലെ എം.ഒ.പി.എഫ് ഫണ്ടായ 73.5 ലക്ഷം രൂപ ചെലവഴിച്ചാണ് കേരള പൊലീസ് ഹൗസിങ്​ ആൻഡ്​ കണ്‍സ്ട്രക്​ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ.പി.എച്ച്.സി.സി) നിർമാണം പൂർത്തിയാക്കിയത്. കരുളായി, അമരമ്പലം പഞ്ചായത്തുകളും മൂത്തേടം പഞ്ചായത്തിലെ രണ്ട്​ വാർഡുകളും ഉൾപ്പെടുന്നതാണ് സ്​റ്റേഷൻ പരിധി. നാല്​ എസ്.ഐമാരും ഒരു സ്​റ്റേഷൻ ഓഫിസറുമടക്കം 48 പൊലീസ് ഓഫിസർമാരാണ് ഇവിടെയുള്ളത്. ചടങ്ങില്‍ ഡിവൈ.എസ്.പി മോഹനചന്ദ്രൻ, പൂക്കോട്ടുംപാടം സി.ഐ പി. വിഷ്ണു, എസ്.ഐ രാജേഷ് ആയോടൻ എന്നിവർ പങ്കെടുത്തു. രാഹുൽ ഗാന്ധി എം.പി, പി.വി. അൻവർ എം.എൽ.എ, അമരമ്പലം, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ മുനീഷ കടവത്ത്, വിശാരിയിൽ അസൈനാർ തുടങ്ങിവർ ഓൺലൈൻ ആശംസകൾ അറിയിച്ചു. ഫോട്ടോPPM1 Police station Hemalatha IPS_1 PPM1 Police station Online Pinarayi_1 പൂക്കോട്ടുംപാടം പൊലീസ് സ്​റ്റേഷ​ൻെറ പുതിയകെട്ടിടം മുഖ്യമന്ത്രിക്കുവേണ്ടി പെരിന്തൽമണ്ണ എ.എസ്.പി ഹേമലത ശിലാഫലകം നീക്കി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.