എടവണ്ണ: മഴ കനത്താൽ, പുഴ കലങ്ങിയാൽ മനസ്സ് കലങ്ങുന്ന ഗ്രാമത്തിൻെറ നിലവിളികൾക്ക് പരിഹാരം കണ്ട് അഷ്റഫ് ദോസ്ത്. കുണ്ടുതോട് ചോയിയാർകുന്ന് നിവാസികൾക്ക് ഇനി പേടിയില്ലാതെ വെള്ളം കുടിക്കാം. ശുദ്ധജലം കിട്ടാക്കനിയായിരുന്നു ഈ പ്രദേശക്കാർക്ക്. ചാലിയാറിൽനിന്ന് മോട്ടോർ ഉപയോഗിച്ചാണ് ദൈനംദിന ആവശ്യങ്ങൾക്കുള്ള വെള്ളം എടുത്തിരുന്നത്. കുടിവെള്ളം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ശേഖരിച്ചിരുന്നത്. സൗജന്യ കിണർ റീച്ചാർജിങ്ങിൻെറ പത്രവാർത്ത കണ്ട് പ്രദേശവാസി സലാം കോയങ്ങോടൻ ബന്ധപ്പെട്ടത് പ്രകാരം പ്രദേശം സന്ദർശിച്ച ചാരിറ്റി പ്രവർത്തകൻ അഷ്റഫ് ദോസ്ത് പ്രദേശവാസികളുടെ ദുരിതം നേരിട്ട് മനസ്സിലാക്കി. അമ്പതിനായിത്തിലധികം രൂപ മുതൽമുടക്കുള്ള രണ്ട് ജലശുദ്ധീകരണ പ്ലാൻറുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. 11 കുടുംബങ്ങൾ പ്ലാൻറിൻെറ ഗുണഭോക്താക്കളാണ്. പുളിക്കുഴി അലവി, സലാം കോയങ്ങോടൻ എന്നിവരുടെ വീടുകളിലാണ് പ്ലാൻറ് സ്ഥാപിച്ചത്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കിയ പ്ലാൻറിന് ചെലവ് വരുന്നത് വെള്ളം ശുദ്ധീകരിക്കാനുള്ള വൈദ്യുതി ചാർജ് മാത്രമാണ്. കുടിവെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്ന ആർക്കും സഹായം നൽകാൻ തയാറാണ് ദോസ്ത് അഷ്റഫ്. പ്ലാൻറ് പ്രവർത്തന സജ്ജമായ ചടങ്ങിൽ ആബിദ് കാളികാവ്, ദോസ്ത് ചാരിറ്റി ഓർഗനൈസേഷൻ സെക്രട്ടറി സക്കീർ ഹുസൈൻ, റിൻഷിദ്, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു. വർഷങ്ങളായി ഉപയോഗിക്കുന്ന മലിനമായ പുഴവെള്ളത്തിൽനിന്ന് മോചനം നൽകിയ ദോസ്തിനെയും സംഘത്തെയും സ്നേഹവിരുന്ന് നൽകിയാണ് നാട്ടുകാർ യാത്ര അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.