മെഡിക്കൽ കോളജിലേക്ക് തലയണകൾ

മഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സയിലുള്ള രോഗികൾക്ക് ഐ.സി.എഫ് പ്രവർത്തകർ തലയണകൾ കൈമാറി. നോഡൽ ഓഫിസറുടെ അഭ്യർഥനപ്രകാരമാണ് ത​ലയണകൾ നൽകിയത്. ജില്ല എസ്.വൈ.എസി​ൻെറ സഹകരണത്തോടെ സ്ഥിരോപയോഗത്തിന് സാധ്യമാകുന്ന 100 റെക്സിൻ കവറോടുകൂടിയ തലയണകളാണ് ഐ.സി.എഫ് സൗദി ജൂബൈൽ സെൻട്രൽ കമ്മിറ്റി നൽകിയത്. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാറിന് എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി കെ.പി. ജമാൽ കരുളായി കൈമാറി. നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു, ആർ.എം.ഒ ഡോ. സഹീർ നെല്ലിപ്പറമ്പൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി. ബിശ്വജിത്ത്, ജില്ല സാന്ത്വനം സെക്രട്ടറി അസൈനാർ സഖാഫി കുട്ടശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. me icf മഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാറിന് എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി കെ.പി. ജമാൽ കരുളായി തലയണകൾ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.