ചെയർമാൻ അടക്കമുള്ളവർക്ക് കേസ്: അന്വേഷണം ആരംഭിച്ചതായി പൊലീസ്

കോട്ടക്കൽ: കോവിഡ് നിയമങ്ങൾ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ സംഭവത്തിൽ തെളിവുകൾ ശേഖരിക്കുന്നതായി പൊലീസ്. കോട്ടക്കൽ നഗരസഭ ചെയർമാൻ അടക്കം കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയാണ് കേസ്. നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിനെതിരെ സി.പി.എം നേതൃതം പരാതി നൽകിയിരുന്നു. പിഴയടക്കമുള്ള ശിക്ഷയാണ് ഇതുമായി ഉണ്ടാവുകയെന്നാണ് അറിയുന്നത്. അതേസമയം, കോടതിയലക്ഷ്യം ചൂണ്ടിക്കാണിച്ച് മറ്റൊരു പരാതിയും എത്തിയതായാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.