തേഞ്ഞിപ്പലം: ചേലേമ്പ്രയിലും പെരുവള്ളൂരിലും കോവിഡ് സമ്പർക്ക സാധ്യത കണക്കിലെടുത്ത് പൊലീസിൻെറയും ആരോഗ്യവകുപ്പിൻെറയും കർശന നിയന്ത്രണം. പെരുവള്ളൂരിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഉറവിടം കണ്ടെത്താനായില്ല. ചേലേമ്പ്ര പാറയിൽ പ്രദേശത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 300 പേരെയാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അരീക്കോട് കാവനൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചപ്പോഴാണ് ചേലേമ്പ്ര പാറയില്‍ കഴിഞ്ഞ പത്തിന് മരിച്ച വ്യക്തിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്ന് കണ്ടെത്തിയത്. ഉച്ചക്കുശേഷം 2.30 മുതൽ നാലുവരെയുള്ള സമയത്ത് ചടങ്ങിൽ പങ്കെടുത്തവരാണ് നിരീക്ഷണത്തിൽ കഴിയേണ്ടത്. പ്രദേശത്തെ കടകളടക്കം അടച്ചിടാനും നിർദേശം നൽകി. ചേലേമ്പ്രയിലും പെരുവള്ളൂരിലും ജനങ്ങൾക്ക് ജാഗ്രത മുന്നറിയിപ്പുമായി പൊലീസ് അനൗൺസ്മൻെറ് നടത്തി. പെരുവള്ളൂരിൽ കടകൾ രാവിലെ ഏഴുമുതൽ വൈകീട്ട് നാല് വരെ മാത്രമാക്കി. ചേലേമ്പ്ര പാറയിൽ പ്രദേശത്ത് ഒരാഴ്ച കടകൾ അടച്ചിടണം. തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ ജി. ബാലചന്ദ്രനാണ് അനൗൺസ്‌മൻെറിന് നേതൃത്വം നൽകുന്നത്. ഫോട്ടോ. mt covid jaagratha പെരുവള്ളൂരിൽ തേഞ്ഞിപ്പലം പൊലീസ് ഇൻസ്‌പെക്ടർ ജി. ബാലചന്ദ്രൻ കോവിഡ് ജാഗ്രത നിർദേശം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.