മേഘ വിസ്​ഫോടനം: ഉത്തരാഖണ്ഡിൽ കുടുംബത്തിലെ മൂന്നു പേർ മരിച്ചു

പിത്തോറഗഢ​്​: മേഘവിസ്​ഫോടനത്തെ തുടർന്നുണ്ടായ പേമാരിയിൽ ഉത്തരാഖണ്ഡിൽ ഒരു കുടുംബത്തിലെ മൂന്നുേപർ മരിച്ചു. ആറു പേർക്ക്​ പരിക്കേറ്റു. നിരവധി പേരെ കാണാതായി​. പിത്തോറഗഢ്​​ ജില്ലയിലെ പത്താർകോട്ട്​ ഗ്രാമവാസികളായ ​ഷേർസിങ്​, ഭാര്യ ഗോവിന്ദി ദേവി, മകൾ കുമാരി മംമ്​ത എന്നിവരാണ്​ മരിച്ചത്​. തിങ്കളാഴ്​​ച പുലർച്ച ര​േണ്ടാടെ ആരംഭിച്ച ശക്തമായ മഴയിൽ ഇവരുടെ വീട്​ ഒഴുകിപ്പോവുകയായിരുന്നു. ശക്തമായ ഒഴിക്കിൽ​പെട്ട ഇവരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.