പട്ടാമ്പി താലൂക്കിൽ ഇന്ന്​ മുതൽ ലോക്​ഡൗൺ

നെല്ലായ ഗ്രാമപഞ്ചായത്തിലും പ്രാബല്യത്തിൽ പാലക്കാട്​: മേഖലയിൽ നിരവധി പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച സാഹചര്യത്തിൽ പട്ടാമ്പി താലൂക്കിലും നെല്ലായ ഗ്രാമപഞ്ചായത്തിലും ലോക്​ഡൗൺ പ്രഖ്യാപിച്ചതായി മന്ത്രി എ.കെ. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ​ചൊവ്വാഴ്​ച രാവിലെ ഏഴ്​ മുതൽ ലോക്ഡൗൺ പ്രാബല്യത്തിലാകും. പട്ടാമ്പി മേഖലയിലെ അനുബന്ധ പഞ്ചായത്തുകളില്‍ ലക്ഷണങ്ങള്‍ കാണുന്നതിനനുസരിച്ച്​ വരും ദിവസങ്ങളില്‍ നടത്തുന്ന റാപ്പിഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ലോക്​ഡൗണ്‍ സമയത്തെ അവസ്ഥ പരിശോധിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കും. പട്ടാമ്പിയില്‍ രൂപപ്പെട്ട രോഗബാധയുടെ ക്ലസ്​റ്റര്‍ വ്യാപനം തടയാന്‍ ​െപാലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും. മേഖലയില്‍ അത്യാവശ്യക്കാര്‍ മാത്രം പുറത്തിറങ്ങണം. പൊതുഗതാഗതം ഉണ്ടാകില്ല. പ്രശ്‌നബാധിത പ്രദേശത്തിലൂടെ വാഹനമോടിക്കുന്നവര്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ക്ലസ്​റ്ററുകള്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുന്നില്‍ക്കണ്ട് മുന്‍ ദിവസങ്ങളില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ റാപ്പിഡ് പരിശോധന വ്യാപകമാക്കുമെന്ന്​ മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.