തിരൂർ: വെള്ളിയാഴ്ച അന്തരിച്ച പൊന്നാനി എം.ഇ.എസ് കോളജിലെ റിട്ട. പ്രിൻസിപ്പൽ പുറത്തൂർ കുറുമ്പടി ഇല്ലത്തുപടി സ്വദേശി പ്രഫ. പി. മായു (76) വിദ്യാഭ്യാസ രംഗത്തിന് പുറമെ പൊതുരംഗത്തും നിറസാന്നിധ്യമായിരുന്നു. 1993 മുതലാണ് പൊന്നാനി എം.ഇ.എസ് കോളജിൽ പ്രിൻസിപ്പൽ പദവിയിൽ എത്തുന്നത്. കോളജിൽ സൗഹൃദ കലാലയാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിൽ മുൻപന്തിയിൽനിന്ന്. സൗമ്യതയും സംഘാടന മികവും മുഖമുദ്രയാക്കി. 1999ലാണ് വിരമിച്ചത്. ജോലി ആവശ്യാർഥം ദീർഘകാലം പൊന്നാനിയിലായിരുന്നു കുടുംബസമേതം താമസം. ജോലിയിൽനിന്ന് വിരമിച്ച് സ്വന്തം നാട്ടിൽ വീടുവെച്ചതോടെയാണ് അദ്ദേഹത്തെ നാട്ടിലെ പുതുതലമുറക്ക് അടുത്തറിയാൻ കഴിഞ്ഞത്. കുറുമ്പടി ഇല്ലത്തുപടിയിലാണ് സ്ഥിര താമസം. ഏറെ കാലം െലക്‌ചററായും ഏഴുവർഷത്തോളം പൊന്നാനി എം.ഇ.എസ് കോളജിലെ പ്രിൻസിപ്പലുമായിരുന്നു. നാട്ടിലെ ഏകസർക്കാർ വിദ്യാലയമായ മുട്ടനൂർ എൽ.പി സ്കൂളിൻെറ വളർച്ചക്ക് പ്രധാന പങ്കുവഹിച്ചു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.