മനുഷ്യാവകാശ കമീഷന്‍ ഇടപെടണം

തിരൂര്‍: തിരൂര്‍ ക്വാറൻറീൻ സൻെററിൽ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്ന് നാഷനല്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡൻറ്​‌ അഡ്വ. ഷമീര്‍ പയ്യനങ്ങാടി ആവശ്യപ്പെട്ടു. ജില്ല ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ് സംഭവത്തിന് കാരണം. മരണപ്പെട്ടയാളുടെ കുടുംബത്തിന് നഷ്​ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചുടി ഹെൽത്ത് സബ് സൻെറർ നവീകരണം തുടങ്ങി താനൂർ: അഞ്ചുടിയിലെ ഹെൽത്ത് സബ് സൻെററി​ൻെറ നവീകരണ പ്രവൃത്തി ആരംഭിച്ചു. താനൂർ നഗരസഭയുടെ ഈ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്. എട്ടുലക്ഷം രൂപ നഗരസഭ ഇതിനുവേണ്ടി നീക്കിവെച്ചിട്ടുണ്ട്. മനോഹരമായ പ്രവേശന കവാടത്തോടെയുള്ള ചുറ്റുമതിലും കെട്ടിട നവീകരണവുമാണ് പദ്ധതിയുടെ ഭാഗമായി നടക്കുക. ഫോട്ടോ: mw anchudi health sub centre നവീകരണ പ്രവൃത്തികൾ നടക്കുന്ന അഞ്ചുടി ഹെൽത്ത് സബ് സൻെറർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.