ALERT LEAD നിലമ്പൂർ: കോവിഡ് സമൂഹ വ്യാപന തോത് നിരീക്ഷിക്കാനായി ആരോഗ്യ വകുപ്പിൻെറ നേതൃത്വത്തിൽ നഗരസഭയുടെ സഹായത്തോടെ നഗരസഭ പരിധിയിലെ വിവിധ വിഭാഗം ആളുകൾക്കായുള്ള ആൻറിജൻ പരിശോധന ശനിയാഴ്ച മുതൽ അഞ്ചുദിവസം തുടർച്ചയായി നടത്തും. ദിവസം 100 പേര് എന്ന കണക്കിൽ 500 പേരെ നിലമ്പൂർ ചെട്ടിയങ്ങാടി ഗവ. യു.പി സ്കൂളിൽ പരിശോധിക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരിശോധന. ജനപ്രതിനിധികൾ, പൊലീസ്, സാമൂഹിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, മെഡിക്കൽ ഷോപ്പ്, പച്ചക്കറി, പലചരക്ക്, കോഴി/ ഇറച്ചി കച്ചവടക്കാർ, മത്സ്യ-മാംസ കച്ചവടക്കാർ, ബേക്കറി ജീവനക്കാർ, സ്റ്റേഷനറി ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ, പാചക വാതക വിതരണക്കാർ, ഭക്ഷണ വിതരണക്കാർ, പാൽ വേണ്ടർമാർ, തെരുവോര കച്ചവടക്കാർ തുടങ്ങിയ വിഭാഗത്തിൽ പെട്ട ആളുകൾക്കാണ് പരിശോധന. വിവരങ്ങൾക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് 9497564609, ജിതിൻ 9497305223 എന്നിവരെ (രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാല് വരെ) ബന്ധപ്പെടണമെന്ന് നിലമ്പൂർ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. അബൂബക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.