വൈദ്യുതി മുടങ്ങും

കൊണ്ടോട്ടി: കെ.എസ്.ഇ.ബി കൊണ്ടോട്ടി സെക്​ഷന്‍ പരിധിയി​െല നമ്പോലന്‍കുന്ന്, അമ്പലം, നൗഷാദ്, സലഫി പള്ളി, കൊടിമരം, സീനത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ വ്യാഴാഴ്​ച രാവിലെ എട്ട്​ മുതല്‍ വൈകീട്ട്​ അഞ്ച്​ വരെ . പഠനവഴിയിൽ കൈത്താങ്ങ് ഒരുക്കി ഇ.എം.ഇ.എ സ്കൂൾ കൊണ്ടോട്ടി: ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴ് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് കൈത്താങ്ങ് ഒരുക്കുന്നതി​ൻെറ ഭാഗമായി ഏഴ് സ്മാർട്ട് ഫോണുകൾ കൈമാറി. പൂർവ അധ്യാപക-വിദ്യാർഥി, പി.ടി.എ ജനകീയ സംയുക്ത കൂട്ടായ്മയിൽ വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്മാർട്ട് ഫോണുകളും സംഘടിപ്പിച്ചു നൽകി. പൂർവ വിദ്യാർഥികളായ ഡോ. ദുനുനു ഷിബിലി, ഡോ. ബഷീർ, ഡോ. അസ്ഹർ, ശരീഫ് മോങ്ങം, സി.പി. സുഹൈൽ, റിട്ട. പ്രിൻസിപ്പൽമാർ, പി.ടി.എ അംഗം ഹനീഫ പുളിക്കൽ തുടങ്ങിയവരാണ് ഈ പരിപാടിയിൽ സ്കൂളിനൊപ്പം നിന്നത്. ഇ.എം.ഇ.എ മാനേജർ ബാലത്തിൽ ബാപ്പു പദ്ധതി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.