കോവിഡ്: മറ്റത്തൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

കോടാലി (തൃശൂർ): ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മറ്റത്തൂര്‍ നൂലുവള്ളി സ്വദേശി മരിച്ചു. നൂലുവള്ളി ചുള്ളിപ്പറമ്പില്‍ കുട്ട​ൻെറ മകന്‍ സന്തോഷാണ് (43) മരിച്ചത്. ഒരു മാസത്തോളമായി ഒമാനിലെ അല്‍ഗോബ്ര അല്‍ബുജറിയാല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എട്ട് മാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ വന്ന് പോയത്. മാതാവ്​: ശാന്ത. ഭാര്യ: സൗമ്യ. മക്കള്‍: ധീരജ്, ദേവിക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.