മാള പള്ളിപ്പുറം നിവാസികൾക്ക് ആശ്വാസം

മാള: മോഷ്​ടാവിനെ പിടികൂടിയ വാർത്ത മാള പള്ളിപ്പുറം നിവാസികൾക്ക് ആശ്വാസമായി. പട്ടാപ്പകൽ ആരുമറിയാതെ വീട് കുത്തിത്തുറന്ന് പണവും സ്വർണവും കൊണ്ടുപോയതോടെ ഇല്ലാതായത് മാള പള്ളിപ്പുറം നിവാസികളുടെ മനസമാധാനമാണ്. മുമ്പ്​ ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്തി​ൻെറ സമീപത്തെ വീട്ടിലാണ് കവർച്ച നടന്നതെന്നത് നാട്ടുകാരിൽ ഭീതി വളർത്തി. പ്രതിയെക്കുറിച്ച്​ ഒരു തെളിവും ഉണ്ടായിരുന്നില്ല. കുറച്ചുദിവസങ്ങൾക്ക് മുമ്പ്​ അയൽപ്രദേശമായ ആനാപ്പുഴയിലും സമാനരീതിയിൽ രണ്ടുലക്ഷം രൂപ നഷ്​ടമായി. തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതി വലയിലായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.