ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവ്

മഞ്ചേരി: കിഴിശ്ശേരിയില്‍ ഭാര്യയെ മഴുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. കുഴിയംപറമ്പ് പുറ്റമണ്ണ ഉലാം അലിക്കാണ് (56) ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. അഹമ്മദ് കോയ ശിക്ഷ വിധിച്ചത്. പിതാവ് ഉമ്മയെ കൊലപ്പെടുത്തുന്നത് നേരില്‍ ക​െണ്ടന്ന കുട്ടികളുടെ മൊഴി കേസില്‍ നിര്‍ണായകമായി. 2017 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യ ആക്കപ്പറമ്പ് മേല്‍മുറി പുളിയക്കോട് മുതീരി ഖദീജയാണ് (46) കൊല്ലപ്പെട്ടത്. ​പ്രതിക്ക്​ ഭാര്യയിൽ സംശയം​ പതിവായിരുന്നു. സംഭവദിവസം വഴക്ക് രൂക്ഷമാവുകയും പ്രതി ഖദീജയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിയോടിയ ഇവരെ പിന്തുടര്‍ന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പില്‍ വെച്ച് മഴുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. ആകെ 42 സാക്ഷികളില്‍ 23 പേരെ വിസ്തരിച്ചു. എട്ട്​ തൊണ്ടിമുതലുകളും 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി. വാസു ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.