ഇരിട്ടി: മലയോര മേഖലകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണുക, കൊട്ടിയൂര്‍ മുതല്‍ ആലക്കോട് വരെയുള്ള കര്‍ഷകരുടെ ദുരിതമകറ്റുക, വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവനും കാര്‍ഷിക വിളകളും നഷ്പ്പെട്ടവർക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗത്തിൻെറ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന ട്രഷറര്‍ വത്സന്‍ അത്തിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പന്തപ്ലാക്കല്‍, എസ്.ജെ. മാണി, പ്രമോദ് മട്ടന്നൂര്‍, സജി കാട്ടുവിള, കെ.വി. വര്‍ഗീസ്, വിനയന്‍ കണ്ണൂര്‍, വി.എം. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.