ഭൂവസ്ത്രമണിഞ്ഞ് ചാലിയാറിലെ തോടുകളും കുളങ്ങളും

നിലമ്പൂർ: മണ്ണൊലിപ്പ് തടയാൻ ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ തോടുകളും കുളങ്ങളും കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. കയര്‍ ഫെഡി​ൻെറ സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ തോടുകളും ഭൂവസ്ത്രം അണിയുന്നത്. 17 തോടുകളും 10 കുളങ്ങളുമാണ് കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്നത്. പ്രളയക്കെടുതിയില്‍ നാശം വിതച്ച മൊടവണ്ണ പാടശേഖരത്തിലെ തോടുകളിലെ തടസ്സങ്ങളും മാലിന്യങ്ങളും നീക്കി കയര്‍ ഭൂവസ്ത്രം വിരിച്ചു കഴിഞ്ഞു. നമ്പൂരിപ്പൊട്ടി, മതില്‍മൂല തോടുകളിലും പദ്ധതി പുരോഗമിക്കുകയാണ്. ഉയര്‍ന്ന നിലവാരത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചതിന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം കഴിഞ്ഞ വര്‍ഷം ചാലിയാര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചിരുന്നു. ഒഴുക്ക് സുഗമമാക്കാനും മണ്ണൊലിപ്പ് തടയാനും ഓരങ്ങള്‍ ഇടിയാതിരിക്കാനുമാണു തോടുകളില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നാണ് കയര്‍ ഭൂവസ്ത്രം എത്തിച്ചത്. nbr photo-2 കയർ ഭൂവസ്ത്രം അണിഞ്ഞ മൊടവണ്ണ പാടശേഖര തോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.