ഡാൻസ് ഫെസ്​റ്റ്​

കണ്ണൂർ: ലഹരിവിരുദ്ധ വാരാചരണത്തി​ൻെറ ഭാഗമായി എ.പി.ജെ. അബ്​ദുൽ കലാം ലൈബ്രറി ആൻഡ്​ റിസർച് സൻെററും കലാ സാംസ്കാരിക പ്രവർത്തക സംഘവും ചേർന്ന് ജീവിതംതന്നെ ലഹരി എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കും. ജൂലൈ ഒമ്പത്​,10,11 തീയതികളിൽ ഓൺലൈൻ ഗ്രൂപ്പുകളിലാണ് മത്സരം. ജിനേഷ് കുമാർ എരമം തയാറാക്കിയ ലഹരിമുക്ത സംഗീതത്തിന് നൃത്തഭാഷ്യം ഒരുക്കിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. 10 വയസ്സിന് താഴെയും പത്ത് വയസ്സിന് മുകളിലുള്ളവർക്കും പ്രത്യേകമായാണ് മത്സരം. യുട്യൂബ് ചാനലിൽ പ്രദർശിപ്പിച്ച ശേഷം സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് സമ്മാനം നൽകുക. രജിസ്ട്രേഷന് 9447952596, 9497844635 എന്നീ നമ്പറ​ുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.