അനങ്ങൻമലയിലെ ക്വാറിക്കെതിരെ പ്രതിഷേധം

ഒറ്റപ്പാലം: അനങ്ങൻമലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിച്ച മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പ്രതിഷധം ശക്​തമാകുന്നു. ക്വാറിയുടെ പ്രവർത്തനത്തിന് സഹായകമാകുംവിധം നഗരസഭ പ്രവർത്തിച്ചെന്നാരോപിച്ചാണ് പരമ്പര പ്രതി​േഷധ സമരങ്ങൾ അരങ്ങേറുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഉരുൾപൊട്ടലുണ്ടായ മേഖലയിലാണ് ക്വാറി പ്രവർത്തനം തുടരുന്നത്. ഇവിടെനിന്ന്​ ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തിരുന്നതാണ്. വരോട് നാലാം മൈൽ നിവാസികൾ ഉൾപ്പെട്ട ജനകീയ സമിതിയുടെ എതിർപ്പ് മറികടന്നാണ് കോടതി വിധിയുടെ തണലിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിക്ക് അനുമതിനൽകേണ്ടതില്ലെന്നാണ് നഗരസഭ തീരുമാനിച്ചിരുന്നത്. എന്നാൽ, ക്വാറി ഉടമ അനുകൂലവിധി സമ്പാധിക്കുകയും കോടതി അനുമതിനൽകാൻ നഗരസഭയോട് നിർദേശിക്കുകയുമായിരുന്നു. വിധിക്കെതിരെ കോടതിയെ സമീപിക്കാൻ കൗൺസിലിൽ തീരുമാനമെടുത്തിരുന്നെങ്കിലും തീരുമാനം നടപ്പാക്കാൻ ആറു മാസം വൈകിപ്പിച്ചതാണ് നഗരസഭയെ പ്രതിക്കൂട്ടിലാക്കുന്നത്. ഹൈകോടതി വിധിയെ തുടർന്ന് ക്വാറിക്ക് അനുമതി നൽകിയ നഗരസഭക്കെതിരെ നാട്ടുകാർക്ക് പുറമെ വിവിധ രാഷ്​​്ട്രീയപാർട്ടികളും രംഗത്തുവന്നിട്ടുണ്ട്. റവന്യൂ അതികൃതർ വാസ്തവവിരുദ്ധമായ സാക്ഷ്യപത്രം നൽകിയതി​ൻെറ അടിസ്​ഥാനത്തിലാണ് അപകടാവസ്​ഥയിലുള്ള പ്രദേശത്ത് ക്വാറി നടത്താൻ കോടതി അനുകൂലവിധി പുറപ്പെടുവിച്ചതെന്നാണ് പ്രതി​േഷധക്കാരുടെ ആരോപണം. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളുടെ പട്ടികയിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഇക്കുറിയും ചെറിയ തോതിലുള്ള ഉരുൾപൊട്ടൽ ഉണ്ടായതായി നാട്ടുകാർ പറയുന്നു. മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്​ച നഗരസഭ കാര്യാലയത്തിലേക്ക് നടന്ന മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ പെരുമ്പറക്കോട് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എൻ.കെ. ജയരാജൻ അധ്യക്ഷത വഹിച്ചു. ഡോ. പി. സരിൻ, എൻ. മുഹമ്മദലി, പി. വിജയൻ, വി.കെ. ജഗദീഷ്, വി.പി. വിജേഷ്, എം. ഉണ്ണികൃഷ്ണൻ, എം. ആലിപ്പു എന്നിവർ സംസാരിച്ചു. pew march2: കോൺഗ്രസ്​ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഒറ്റപ്പാലം നഗരസഭ കാര്യാലത്തിലേക്ക് നടത്തിയ മാർച്ച് സത്യൻ പെരുമ്പറക്കോട് ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.