എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചിൽ തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണം കണ്ണൂർ: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. രജിസ്‌ട്രേഷന്‍ പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്റ്റംബര്‍ 30വരെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മാത്രം ലഭിക്കും. എന്നാല്‍ ശരണ്യ, കൈവല്യ തുടങ്ങിയ സ്വയംതൊഴില്‍ പദ്ധതികളുടെ വായ്പ തിരിച്ചടവ്, എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം ലഭിച്ചവരുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ ബന്ധപ്പെട്ട എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചുകള്‍ വഴി നേരിട്ട് ലഭ്യമാക്കും. പുതിയ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ www.eemployment.kerala.gov.in എന്ന സൈറ്റ് വഴി ഓണ്‍ലൈനായി നിര്‍വഹിക്കാം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31നകം അതത് എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ പരിശോധനക്കായി ഹാജരാക്കണം. 2019 ഡിസംബര്‍ 20നുശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ഡിസംബര്‍ 31 വരെ സീനിയോറിറ്റി നിലനിര്‍ത്തി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്തുനല്‍കും. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ അനുവദിക്കും. 2019 മാര്‍ച്ചിലോ അതിനുശേഷമോ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ഡിസംബര്‍ 31വരെ ലഭിക്കും. ഈ കാലയളവില്‍ ഉദ്യോഗാര്‍ഥികള്‍ ഫോണ്‍ /ഇ-മെയില്‍ മുഖേന അതത് എംപ്ലോയ്‌മൻെറ് എക്‌സ്‌ചേഞ്ചില്‍ ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0497 2700831 (കണ്ണൂര്‍), 0490 2474700 (മട്ടന്നൂര്‍), 0460 2209400 (തളിപ്പറമ്പ്), 0490 2327923 (തലശ്ശേരി). ഇ- മെയില്‍: deeknr.emp.lbr@kerala.gov.in (കണ്ണൂര്‍), teetpmb.emp.lbr@kerala.gov.in (തളിപ്പറമ്പ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.