കാണാതായ യുവാവ് കിണറ്റില്‍ മരിച്ചനിലയില്‍

മട്ടന്നൂര്‍: കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍. ചാവശ്ശേരി ആവട്ടിയിലെ കെ. വിനോദിനെയാണ്​ (35) 100 മീറ്ററോളം അകലെ നിര്‍മാണത്തിലിരിക്കുന്ന വീടി‍ൻെറ ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. വെള്ളിയാഴ്​ച മുതല്‍ യുവാവിനെ കാണാതായിരുന്നു. കെ. ശങ്കരന്‍- കാർത്യായനി ദമ്പതികളുടെ മകനായ വിനോദ് അവിവാഹിതനാണ്. (ഫോട്ടോ- കെ. വിനോദ്) MTR OBIT-CHAVASSERY AVATTIYILE K.VINOD(35).jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.