മണ്ണാർക്കാട് താലൂക്ക്‌ ആശുപത്രിയിൽ രക്​തബാങ്ക് പ്രവർത്തനം തുടങ്ങി

മണ്ണാർക്കാട്: താലൂക്ക്‌ ആശുപത്രിയിൽ ആധുനിക സംവിധാനത്തോടെ രക്​തബാങ്ക് പ്രവർത്തനസജ്ജമായി. 82.82 ലക്ഷം രൂപ ചെലവിലാണ് ബ്ലഡ് കംപോണൻറ്​ സെപറേഷൻ യൂനിറ്റോടുകൂടിയ രക്​തബാങ്ക് നിർമിച്ചത്. കൊച്ചിൻ ഷിപ്പ്​യാർഡി​ൻെറ സാമൂഹിക പ്രതിബദ്ധത ഫണ്ടായ 70 ലക്ഷം രൂപയും മുൻ എം.പിയുടെ ലാഡ്‌സ് ഫണ്ടായ 12.82 ലക്ഷം രൂപയുമടക്കം ചെലവഴിച്ചാണ് രക്​തബാങ്ക് നിർമിച്ചത്. ഹിന്ദുസ്​ഥാൻ ലാറ്റക്‌സ് ലിമിറ്റഡിനായിരുന്നു നിർമാണച്ചുമതല. രക്​തബാങ്കി​ൻെറ ഉദ്ഘാടനം 2019 ഫെബ്രുവരി 28ന് മുൻ എം.പി എം.ബി. രാജേഷാണ്‌ നിർവഹിച്ചത്. രക്​തബാങ്കി​ൻെറ പ്രവർത്തനത്തിനാവശ്യമായ ലൈസൻസ് ലഭിക്കുന്നതിനുണ്ടായ കാലതാമസമാണ് പ്രവർത്തനം ആരംഭിക്കുന്നത് നീട്ടാനിടയാക്കിയത്. 300 ബാഗ് രക്​തസംഭരണ ശേഷിയാണുള്ളത്. രക്​തത്തിൽനിന്ന് പ്ലാസ്മ, പ്ലേറ്റ്​ലെറ്റ് എന്നിവ വേർതിരിച്ച് സൂക്ഷിക്കാനാകും. കോവിഡ് പശ്ചാത്തലത്തിൽ ദിവസവും വൈകീട്ട്​ അഞ്ചുവരെയാവും പ്രവർത്തനം. സ്​ഥല പരിമിധിയിൽ വീര്‍പ്പുമുട്ടി മംഗലംഡാം വില്ലേജ് ഓഫിസ് മംഗലംഡാം: സ്​ഥല പരിമിതിയിൽ വീർപ്പുമുട്ടി മംഗലംഡാം വില്ലേജ് ഓഫിസ്. മംഗലംഡാം-പൊൻകണ്ടം റോഡിലെ കുത്തനെയുള്ള കയറ്റത്തിൽ 35 വർഷം മുമ്പ് നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോഴും വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. കയറ്റത്തിലായത് കൊണ്ട് പ്രായമായവർക്കും മറ്റും വില്ലേജ് ഓഫിസിലെത്താൻ വലിയ പ്രയാസമാണ്. കെട്ടിടം ജീർണിച്ച്‌ ചോർച്ചയുമുണ്ട്. കാറ്റും മഴയും ശക്തമായാല്‍ ഓഫിസിനകം മുഴുവൻ വെള്ളമാകും. വണ്ടാഴി ഗ്രാമപഞ്ചായത്തിലെ മലയോര മേഖല ഉൾ​െപ്പടെ 12, 13, 14 വാർഡുകൾ മുഴുവനും പതിനൊന്നാം വാർഡി​ൻെറ പകുതിയിലധികം ഭാഗങ്ങളും ഈ വില്ലേജ് ഓഫിസി​ൻെറ പരിധിയിലാണ്. വില്ലേജ് ഓഫിസ് സൗകര്യമുള്ള മറ്റൊരു സ്​ഥലത്തേക്ക് മാറ്റി സ്​ഥാപിക്കണമെന്ന ആവശത്തിന് വര്‍ഷങ്ങളേറെ പഴക്കമുണ്ട്. സർക്കാറി​ൻെറ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ മംഗലംഡാം വില്ലേജ് ഓഫിസ് കെട്ടിടത്തിന് 44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്ന നിർമിതിയുടെ പ്രതിനിധികൾ നിലവിൽ ഓഫിസ് നിൽക്കുന്ന സ്​ഥലത്ത് സ്മാർട്ട് വില്ലേജ് ഓഫിസ് പണിയാനുള്ള സൗകര്യം ഇല്ലെന്ന് അറിയിച്ചിരിക്കുകയാണ്. സൗകര്യപ്രദമായ സ്​ഥലം കണ്ടെത്തിയാലെ പദ്ധതി നടപ്പാകുകയുള്ളൂ. രണ്ടുവർഷം മുമ്പ് മംഗലംഡാം ടൗണിനോട് ചേർന്ന് ഉദ്യാന കവാടത്തിന് സമീപത്തായി ഇറിഗേഷ​ൻെറ അധീനതയിലുള്ള സ്​ഥലം വിട്ടുകിട്ടുന്നതിനുവേണ്ടി ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ വീണ്ടും ഈ ആവശ്യവുമായി ഇറിഗേഷൻ ഡിപ്പാർട്ടുമൻെറിനോട് ശിപാർശ ചെയ്തതായി റവന്യൂ അധികൃതർ അറിയിച്ചു. ടൗണിനോട് ചേർന്നുള്ള സ്​ഥലത്തേക്ക് വില്ലേജ് ഓഫിസ് മാറ്റി സ്​ഥാപിക്കുന്നത് പൊതുജനങ്ങൾക്കും ഏറെ സൗകര്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.