മാർക്ക്​ ദാനം: അന്വേഷണം വേണം

കോഴിക്കോട്​: കാലിക്കറ്റ് സർവകലാശാലയിൽ കോഴ്​സ്​ പൂർത്തിയായി 10 വർഷത്തിനു ശേഷം ചട്ടം ലംഘിച്ച് 21 മാർക്ക് നൽകി വിദ്യാർഥി നേതാവിനെ വിജയിപ്പിച്ചത്​ സംബന്ധിച്ച് അന്വേഷണം നടത്തി വ്യക്തത വരുത്തണമെന്ന്​ കാലിക്കറ്റ് യൂനിവേഴ്സിറ്റി കോൺഗ്രസ്​ സെനറ്റേഴ്സ് ഫോറം ചെയർമാൻ അഡ്വ. എം. രാജനും കൺവീനർ ഡോ. പി. മുഹമ്മദലിയും ആവശ്യപ്പെട്ടു. മാർക്ക് ദാന സംഭവം സർവകലാശാലയുടെ അന്തസ്സിന് കളങ്കം വരുത്തിയെന്നും ഇരുവരും അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.