ചെങ്ങോടുമല ഖനന നീക്കത്തിനെതിരെ ഉപവാസ സമരം തുടങ്ങി

കൂട്ടാലിട: ജൂലൈ ഏഴിന് നടക്കുന്ന സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി യോഗത്തിൽ ചെങ്ങോടുമല ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്നാവശ്യപ്പെട്ട് കോട്ടൂർ പഞ്ചായത്ത് സർവകക്ഷി സമരസമിതി ആഭിമുഖ്യത്തിൽ കൂട്ടാലിടയിൽ അനിശ്ചിതകാല പകൽ ഉപവാസ സമരം തുടങ്ങി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. രണ്ടംഗ സംഘം ചെങ്ങോടുമല സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ചെങ്ങോടുമല സന്ദർശിച്ച് രണ്ട് വിദഗ്ധ സംഘങ്ങൾ തയാറാക്കിയ റിപ്പോർട്ടിൽ മലയുടെ പാരിസ്ഥിതിക പ്രാധാന്യം അക്കമിട്ട് നിരത്തുന്നുണ്ട്. ഇതൊന്നും പരിഗണിക്കാതെയുള്ളതാണ് ഇപ്പോൾ വന്ന വിദഗ്ധ സംഘത്തി​ൻെറ റിപ്പോർട്ടെന്ന് കുഞ്ഞിക്കണ്ണൻ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ കാറാങ്ങോട്ട് അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ എം. ചന്ദ്രൻ, ഷീജ കാറാങ്ങോട്ട്, രാഷ്​ട്രീയ പാർട്ടി പ്രതിനിധികളായ ടി. ഷാജു, കെ.കെ. അബൂബക്കർ, സജി പാറക്കൽ, നിസാർ ചേലേരി, ടി.എം. കുമാരൻ, പി.കെ. ഗോപാലൻ, ആർ.ബി. രാജേഷ്, ശ്രീലത ഉത്രാലയം, എം.കെ. സതീഷ്, ബിജു ആയാട്ട്, വി.വി. ജിനീഷ് എന്നിവരാണ് ഒന്നാം ദിനത്തിൽ ഉപവാസമിരുന്നത്. കൽപകശ്ശേരി ജയരാജൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു, കെ.കെ. ബാലൻ, കെ. ഹമീദ്, ഇ. ബാലൻ നായർ, എ. ദിവാകരൻ നായർ, കെ.എം.കെ. ബാലകൃഷ്ണൻ, കെ.വി. സുരേഷ്, മേപ്പാടി ശ്രീനിവാസൻ, ഷൈജു അരയൻമാടൻ, കെ.സി. ശശി, വി.എം. അഷ്റഫ്, എൻ. മുരളീധരൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അജീഷ്, ചെങ്ങോടുമല ഊര് മൂപ്പൻ പി.സി. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.