താമരശ്ശേരി: അടുക്കള മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്ത പദ്ധതിയുമായി കാന്തപുരം യൂനിറ്റ് എസ്.വൈ.എസ്. അടുക്കളയിലെ പ്ലാസ്റ്റിക്കൊഴികെയുള്ള മാലിന്യം വേസ്റ്റ് ബോക്സില്‍ ശേഖരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്ന പദ്ധതിയാണ് ആരംഭിച്ചത്. മൂന്ന് മാസം കൊണ്ട് അടുക്കളത്തോട്ടത്തിലും മറ്റ് വിളകള്‍ക്കും ഇട്ടുകൊടുക്കാന്‍ പര്യാപ്തമാകുന്ന ജൈവവളമായി ഇത് മാറും. പദ്ധതിയുടെ ഭാഗമായി വീടുകളില്‍ മാലിന്യം ശേഖരിക്കാന്‍ പ്രത്യേക കോണ്‍ക്രീറ്റ് ബോക്സുകളാണ് സ്ഥാപിക്കുന്നത്. സുഗമമായ ഉപയോഗത്തിനായി ചെറിയ അടപ്പോടുകൂടിയ ബോക്സുകളാണ് സ്ഥാപിക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങള്‍, ഉപയോഗ ശൂന്യമായതും ബാക്കിയായതുമായ പച്ചക്കറി ഉൽപന്നങ്ങള്‍ തുടങ്ങിയവ ബോക്സില്‍ നിക്ഷേപിക്കാം. ഇവയാണ് കമ്പോസ്റ്റായി മാറുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഖാസിം തങ്ങള്‍ നിര്‍വഹിച്ചു. സഹല്‍ മശ്ഹൂര്‍ തങ്ങള്‍, ഹഖ് തങ്ങള്‍, വി.കെ. മുഹമ്മദലി സഖാഫി, ശഫീഖ് കാന്തപുരം, എ.സി. അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.