ഇന്ധന വില വർധന: പ്രകടനം നടത്തി

മുക്കം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്തെ വിവിധ സ്ഥലങ്ങളിൽ പെട്രോൾ, ഡീസൽ വിലവർധനക്കെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. മണ്ഡലംതല ഉദ്ഘാടനം അഗസ്ത്യന്മുഴി പെട്രോൾ പമ്പിനു മുൻവശം മണ്ഡലം പ്രസിഡൻറ്​ ടി.ടി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. ആലി ചേന്നമംഗല്ലൂർ, വേണു കല്ലുരുട്ടി, ടി. പ്രസാദ് ബൈജു, ടി. പ്രഭാകരൻ, മുക്കം റാഫി എന്നിവർ പങ്കെടുത്തു. മുക്കം ടെലിഫോൺ എക്സ്ചേഞ്ചിന്​ മുന്നിലും സമരം നടത്തി. ചേന്ദമംഗല്ലൂരിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി അഡ്വ. സൂഫിയ ഉദ്ഘാടനം ചെയ്തു. ആലി ചേന്നമംഗല്ലൂർ, പ്രഭാകരൻ, മുക്കം റാഫി തുടങ്ങിയവർ സംസാരിച്ചു. നെല്ലിക്കാപൊയിൽ യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സജീഷ് മുത്തേരി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ, കുര്യാച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി. പൊറ്റശ്ശേരിയിൽ പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡൻറ്​ മധു മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ബാലരാമൻ, ആലി, സദാനന്ദൻ, സിജി അടുക്കത്ത് എന്നിവർ നേതൃത്വം നൽകി. മണാശ്ശേരിയിൽ മണ്ഡലം പ്രസിഡൻറ് ടി. സുലൈമാൻ ഉദ്ഘാടനം ചെയ്തു. സമാപനം മുത്താലം അങ്ങാടിയിൽ നടത്തി. ഗിരീഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.