യുവാവിൻെറ കൊലയിൽ അന്വേഷണം ഊർജിതം കൂത്തുപറമ്പ്: തൊടിക്കളത്ത് യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. രണ്ടുപേരെ കണ്ണവം പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടീക്കളം യു.ടി.സി കോളനി സ്വദേശികളായ ബാബു, രവി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കൊല്ലപ്പെട്ട രാഗേഷ് സി.പി.എമ്മിൻെറ സജീവ പ്രവർത്തകനായിരുന്നു. കണ്ണവത്തെ ആർ.എസ്.എസ് പ്രവർത്തകനായ ചിത്രാംഗദൻ വധക്കേസിൽ പ്രതിയുമായിരുന്നു. ഇതുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്നതിന് സമീപത്തായി അപകടാവസ്ഥയിൽ കരിങ്കൽ ക്വാറി പ്രവർത്തിക്കുന്നുണ്ട്. ഏതാനും വീടുകൾക്ക് ഭീഷണിയായ ക്വാറിക്കെതിരായ സമരത്തിലും രാഗേഷ് മുന്നിൽനിന്ന് പ്രവർത്തിച്ചിരുന്നു. ഇക്കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.