കണ്ണൂർ: കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പിന് വെൽഫെയർ പാർട്ടി ഒരുക്കം തുടങ്ങി. ഇതിൻെറ ഭാഗമായി ഇരുപതംഗ ക്ക് രൂപം നൽകി. കമ്മിറ്റി രൂപവത്കരണ യോഗം ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. പള്ളിപ്രം പ്രസന്നൻ, മുഹമ്മദ് ഇംതിയാസ്, സാജിത സജീർ, സി.പി. റഹ്ന ടീച്ചർ, ഷെറോസ്, പി.എം. സജ്ജാദ് എന്നിവർ സംസാരിച്ചു. കമ്മിറ്റി ചെയർമാനായി സി.പി. മുസ്തഫയെയും കൺവീനറായി കെ.കെ. ശുഹൈബ് മുഹമ്മദിനെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി കൺവീനർമാരായി സി.എച്ച്. ഷൗക്കത്തലി ചാലാട് (പബ്ലിക് റിലേഷൻ), യാസീൻ മുഹമ്മദ് വാരം (മീഡിയ), തൻവീർ കടാങ്കോട് (സോഷ്യൽ മീഡിയ), അബ്ദുൽ ഖല്ലാക്ക് സിറ്റി (പ്രചാരണം) എന്നിവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.