വനം മഹോത്സവ വാരാഘോഷം

കുറ്റ്യാടി: കേരള വനം- വന്യജീവി വകുപ്പി​ൻെറ ആഭിമുഖ്യത്തിൽ നടത്തുന്ന വനം മഹോത്സവ വാരാഘോഷ പരിപാടികൾ മന്ത്രി വി.എസ്. സുനിൽകുമാർ ഒാൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാനതല തൈനടീൽ ഉദ്ഘാടനം മരുതോങ്കര ജാനകിക്കാട്ടിൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്​റ്റ്​ കൺസർവേറ്റർ ദേവേന്ദ്രകുമാർ ശർമ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സതി അധ്യക്ഷത വഹിച്ചു. ചീഫ് ഫോറസ്​റ്റ്​ കൺസർവേറ്റർ (നോർത്തേൺ സർക്കിൾ), അഡീഷനൽ ഫോറസ്​റ്റ്​ കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ, പഞ്ചായത്ത്​ അംഗം കെ.ടി. മുരളി, ജാനകിക്കാട് വനസംക്ഷരണ സമിതി പ്രസിഡൻറ് രാജൻ പാറക്കൽ, ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ പി. ധനേഷ്കുമാർ, എ.എൽ.എഫ് സുനിൽകുമാർ, ജില്ല ഫോറസ്​റ്റ്​ ഒാഫിസർ രാജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.