പ്രതിഷേധ സമരം

കണ്ണൂർ: കേന്ദ്ര സർക്കാർ സഹകരണ ഓർഡിനസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ കേരളത്തിലെ സഹകരണ ജീവനക്കാർ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയ​ൻെറ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കണ്ണൂരിൽ 500 കേന്ദ്രങ്ങളിൽ ധർണ നടന്നു. കണ്ണൂർ ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ എം.വി. ജയരാജൻ ഉദ്​ഘാടനം ചെയ്​തു. ജില്ല സെക്രട്ടറി സി. സുരേശൻ, എം.എം. മനോഹരൻ എന്നിവർ സംസാരിച്ചു. പി. മുകേഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.