തളിപ്പറമ്പ്: മാട്ടൂൽ തെക്കുമ്പാട് കൂലോം കേന്ദ്രീകരിച്ച് ടൂറിസം വകുപ്പിന് കീഴിൽ നടപ്പാക്കുന്ന മലനാട് മലബാർ തെയ്യം റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി തെയ്യം അവതരിപ്പിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. പദ്ധതി ആചാരാനുഷ്ഠാനങ്ങൾ തെറ്റിക്കുന്നതാണെന്ന് ഉത്തര കേരള തെയ്യം ആചാരാനുഷ്ഠാന സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇക്കാര്യത്തിലുള്ള ദുരൂഹത നീക്കാൻ അധികൃതർ പൊതുസമൂഹത്തോടും മാധ്യമങ്ങൾക്ക് മുന്നിലും പദ്ധതി വിശദീകരിക്കാൻ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. കണ്ണൂർ - കാസർകോട് ജില്ലകളിൽ സ്ത്രീ തെയ്യം ഏക ദേവത സങ്കേതമാണ് തെക്കുമ്പാട് കൂലോം. ഇവിടം ആസ്ഥാനമാക്കി വളപട്ടണം മുതൽ പഴയങ്ങാടി വരെയുള്ള പുഴയോരം ബന്ധിപ്പിച്ച് ടൂറിസം വകുപ്പിൻെറ കീഴിൽ നടക്കുന്ന മലബാർ തെയ്യം റിവർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ടി.വി. രാജേഷ് എം.എൽ.എ തറക്കല്ലിട്ടിരുന്നു. ഇവിടെ തെയ്യം അവതരിപ്പിക്കുന്നതിനെതിരെയാണ് ഉത്തരകേരള തെയ്യം ആചാരാനുഷ്ഠാന സംരക്ഷണ സമിതി പയ്യന്നൂർ മേഖല കമ്മിറ്റി രംഗത്തുവന്നിരിക്കുന്നത്. കോലധാരികൾ വികസനപ്രവർത്തനങ്ങൾക്ക് എതിരല്ല. സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾക്കുമുന്നിൽ, തെയ്യത്തിൻെറ ആചാരാനുഷ്ഠാനമോ കർമങ്ങളോ തനിമയോ പാലിക്കാതെ കേവലം പേക്കോലമായി തെയ്യത്തെ കെട്ടിയാടുന്നത് ആത്മഹത്യാപരമാണ്. തെയ്യം ഒരു കലയല്ല. അനുഷ്ഠാനമാണ്. കോലധാരികളുടെ ഉപജീവനമാർഗമായ തനത് തെയ്യം അവതരണത്തിൻെറ കടക്കൽ കത്തിവെക്കുകയാണ് ടൂറിസം വകുപ്പെന്നും ഭാരവാഹികൾ പറഞ്ഞു. പി. കൃഷ്ണൻ, വി. മോഹനൻ, എം.വി. പ്രകാശൻ, അനീഷ് പണിക്കർ എട്ടിക്കുളം, സജേഷ് പണിക്കർ, കെ.പി. ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.