സ്കൂളിന് ടി.വി നൽകി

എളേറ്റിൽ: വലിയപറമ്പ് എ.എം.യു.പി സ്കൂളിന്​ സി.പി.ഐ കിഴക്കോത്ത് ലോക്കൽ കമ്മിറ്റി സ്മാർട്ട് ടി.വി സമ്മാനിച്ചു. സി.പി.ഐ കൊടുവള്ളി ഏരിയ സെക്രട്ടറി ടി.എ. പൗലോസ്, കിഴക്കോത്ത് ലോക്കൽ സെക്രട്ടറി ഗിരീഷ് വലിയപറമ്പ് എന്നിവർ ചേർന്ന് സ്കൂൾ പ്രധാനാധ്യാപകൻ ടി.സി. രമേഷ് കുമാറിന്​ കൈമാറി. പി.ടി.എ പ്രസിഡൻറ് സലാം പാറക്കണ്ടി, പി.പി. അസീസ്, പി.ഡി. നാസർ, പി.പി. ഫൈസൽ എന്നിവർ സംബന്ധിച്ചു. കെ.എച്ച്.എസ്.ടി.യു അംഗത്വ കാമ്പയിന് തുടക്കം എളേറ്റിൽ: കേരള ഹയർ സെക്കൻഡറി ടീച്ചേർസ്​ യൂനിയൻ കൊടുവള്ളി സബ്ജില്ല ഓൺലൈൻ അംഗത്വ കാമ്പയിന് തുടക്കമായി. മുൻ എം.എൽ.എ വി.എം. ഉമ്മർ ഉദ്ഘാടനം ചെയ്തു. സബ്ജില്ല പ്രസിഡൻറ് മുജീബ് ചളിക്കോട് അധ്യക്ഷത വഹിച്ചു. സി. സുബൈർ, എം.പി. ഉസയിൻ, ജാബിർ, സുരേന്ദ്രൻ, എം.എ. റഊഫ്, കെ.എം. ഷഫീർ, മുഹമ്മദ് ഷാഹിദ്, കെ.പി. റഊഫ്, ടി. മുഹമ്മദ് റാഫി, പി.എം. ഷബാബ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.