മരുതോങ്കര മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

കുറ്റ്യാടി: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മരുതോങ്കര കോതോട്ടെ പെണ്‍കുട്ടികളുടെ മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസിലേക്ക് (സംസ്ഥാന സിലബസ് -ഇംഗ്ലീഷ് മീഡിയം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 35 സീറ്റുകളില്‍ 90 ശതമാനം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കും 10 ശതമാനം മറ്റു വിഭാഗത്തിലുള്ള വിദ്യാർഥികള്‍ക്കുമായി നീക്കിവെച്ചിട്ടുള്ളതാണ്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള രക്ഷിതാക്കളുടെ മക്കള്‍ക്കാണ് പ്രവേശനം. സ്മാര്‍ട്ട് ക്ലാസ് മുറി, ഹോസ്​റ്റല്‍, സ്പെഷല്‍ ട്യൂഷന്‍, ഇംഗ്ലീഷ് ഭാഷ ഉള്‍പ്പെടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ പ്രത്യേക പ്രോജക്ടുകള്‍ തുടങ്ങിയവ ലഭ്യമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ബുധനാഴ്​ചക്കകം ജില്ല പട്ടികജാതി വികസന ഓഫിസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിലോ ലഭ്യമാക്കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു. അപേക്ഷയുടെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസുകളിലും എസ്.സി പ്രൊമോട്ടര്‍മാരില്‍നിന്നും​ ലഭിക്കും. ഫോണ്‍: 04952370379, 9072797643.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.