പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി: പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പഴയങ്ങാടി: പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്​ഥരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയത്തിന്​ പഞ്ചായത്ത് അംഗമുൾപ്പെടെ 10 പേർക്കെതിരെ കേസ്. മാട്ടൂൽ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് അംഗവും എസ്.ഡി.പി.ഐ കല്യാശ്ശേരി മണ്ഡലം സെക്രട്ടറിയുമായ കെ.കെ.അനസ്, ഉനൈസ് മുക്കലക്കകത്ത്, ഹാശിം കടപ്പുറത്ത്, മാട്ടൂൽ സെൻട്രലിലെ നാസർ തുടങ്ങി കണ്ടാലറിയാവുന്ന 10 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്. മാട്ടൂൽ ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീകുമാറി​ൻെറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് ഓഫിസിലെത്തുന്ന അംഗങ്ങൾ ജീവനക്കാരുമായി കോവിഡ് പ്രോട്ടോകോളി​ൻെറ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്ന നിർദേശത്തെ പഞ്ചായത്ത് അംഗം അനസ് ചോദ്യം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതെ ​െസക്രട്ടറിയുടെ സീറ്റിൽ കയറാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇത് തടഞ്ഞ ​െസക്രട്ടറിക്കെതിരെ പത്തോളം പേരുമായി വന്ന്​ ഓഫിസിനുമുന്നിൽ പ്രതിഷേധിക്കുകയും ബോർഡുകൾ വലിച്ചറിയുകയും ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്നുമാണ്​ കേസ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.