കോളോട്-ചിറമ്മൽ റോഡിൽ അപകടക്കുഴികൾ

ഇരിക്കൂർ: കോളോട് ചിറമ്മൽ-നിടുവള്ളൂർ ഭാഗത്തേക്കുള്ള റോഡ് ടാറിങ്​ തകർന്ന് അപകടക്കുഴിയായി മാറി. ഇരിക്കൂർ പഞ്ചായത്തിലെ എട്ട് -ഒമ്പത് വാർഡുകളിലൂടെയുള്ള റോഡിൽ കോളോട് ജങ്ഷനിലും തട്ടിൽ മേഖലയിൽ മിക്ക സ്​ഥലങ്ങളിലും തകർന്ന് വലിയ അപകടക്കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡും കുഴികളും യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്​ടിച്ചിരിക്കുകയാണ്. വെള്ളം നിറഞ്ഞതും തകർന്നതുമായ കുഴികൾ ഇരുചക്രവാഹനം അടക്കമുള്ള യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. പഞ്ചായത്ത് അധികൃതരോട് നിരന്തരം റോഡ് നന്നാക്കണമെന്നും പറ്റില്ലെങ്കിൽ ക്വാറി വേസ്​റ്റ്​ ഇട്ടെങ്കിലും ഗതാഗത പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടും തയാറാവാത്തതിൽ പ്രതിഷേധം ശക്​തമായി. അധികൃതരുടെ തെറ്റായ നയത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.