പഴയങ്ങാടി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ ആരംഭിക്കാനിരിക്കെ മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ മേൽ മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെ കർശന നിയന്ത്രണം. മർമ പ്രധാനമായ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് വിലക്കി ജില്ല മുസ്ലിം ലീഗ് കമ്മിറ്റി മാടായി പഞ്ചായത്ത് ലീഗ് കമ്മിറ്റിയെ മരവിപ്പിച്ചു. പി.എം. ഹനീഫ് പ്രസിഡൻറും എസ്.യു. റഫീഖ് െസക്രട്ടറിയുമായാണ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രവർത്തിക്കുന്നത്. പ്രാദേശിക പ്രശ്നങ്ങൾ തീർപ്പാക്കുന്നതിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് ക്രിയാത്മകമായി ഇടപെടാൻ കഴിയുന്നില്ലെന്നതാണ് നടപടിക്ക് ജില്ല കമ്മിറ്റിക്ക് പ്രചോദനമായതെന്നാണ് വിവരം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത് ജില്ല കമ്മിറ്റി വിലക്കുകയും വിഷയങ്ങളിൽ ഇടപെടുന്നതിന് കെ.ടി. സഹദുല്ല ചെയർമാനായി കെ.വി. മുഹമ്മദലി, എസ്.കെ.പി. സക്കരിയ, ഗഫൂർ മാട്ടൂൽ, അൻസാരി തില്ലങ്കേരി എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.