തീകൊളുത്തി ആത്മഹത്യക്കു ശ്രമം

ഇരിട്ടി: ഇരിട്ടിയിൽ മധ്യവയസ്കൻ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഇരിട്ടി നേരമ്പോക്കിൽ അഗ്​നിരക്ഷാനിലയത്തിന് സമീപമുള്ള വാടക ക്വാർട്ടേഴ്‌സിൽ താമസക്കാരനായ കൊല്ലം സൂര്യനാട് സ്വദേശി സുരേന്ദ്രൻ (56) ആണ് ആത്​മഹത്യക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെ ഇയാൾ താമസിക്കുന്ന കെട്ടിടത്തി​ൻെറ മുകൾനിലയിലെ വരാന്തയിൽവെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടനെ കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് താമസക്കാർ ചേർന്ന് തീ കെടുത്തുകയും അഗ്​നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ സുരേന്ദ്രനെ അഗ​്​നിരക്ഷാസേനയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.