സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന്​

വടകര: സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയമായ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനകളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗവും സഹകാരിയുമായ അഡ്വ. ഐ. മൂസ പറഞ്ഞു. അന്താരാഷ്​ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സഹകരണ ജനാധിപത്യവേദി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയര്‍മാന്‍ ബാബു ഒഞ്ചിയം അധ്യക്ഷത വഹിച്ചു. ശശിധരന്‍ കരിമ്പനപ്പാലം, പുറന്തോടത്ത് സുകുമാരന്‍, അശോകന്‍ ചോമ്പാല, രമേശ് നെച്ചാട്, എ.എം. കുഞ്ഞിക്കണ്ണന്‍, ആസിഫ് കുന്നത്ത്, പ്രകാശന്‍ കുനിയില്‍, ഷാജി മന്തരത്തൂര്‍, ടി.പി. ഭാസ്കരന്‍, പി.കെ. വൃന്ദ, കെ.കെ. മുരുകദാസ് എന്നിവര്‍ സംസാരിച്ചു. വില്യാപ്പള്ളി: അന്താരാഷ്​ട്ര സഹകരണദിനാഘോഷത്തി​ൻെറ ഭാഗമായി വില്യാപ്പള്ളി സര്‍വിസ് സഹകരണ ബാങ്കില്‍ സഹകാരി സംഗമം നടത്തി. ബാങ്ക് പ്രസിഡൻറ്​ കെ.എം. ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍മാരായ വിനോദ് ചെറിയത്ത്, വടക്കെ പുതുക്കുടി രാഖി, ഷിനി കനോത്ത്, വി.പി. പത്മിനി ടീച്ചര്‍, സെക്രട്ടറി പി.ഷീല എന്നിവര്‍ സംസാരിച്ചു. അനുശോചിച്ചു അഴിയൂര്‍: അഴിയൂരിലെ കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവ് കെ.കെ. അബ്​ദുല്ല ഹാജിയുടെ നിര്യാണത്തില്‍ അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡൻറ്​ പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. വി.കെ. അനില്‍ കുമാര്‍, എം. ഇസ്മായില്‍, കെ.പി. രവീന്ദ്രന്‍, എ.എം. മനോജ്, ചാപ്പയില്‍ രാജന്‍, ശ്രീധരന്‍ പൊയില്‍, അഡ്വ. എ.എം. സന്തോഷ് എന്നിവര്‍ സംസാരിച്ചു. കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഡ്വ. ഐ. മൂസ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കോട്ടയില്‍ രാധാകൃഷ്ണന്‍, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവര്‍ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.