ശ്രീകണ്ഠപുരം: ചെവിവേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഡോക്ടർ റിമാൻഡിൽ. ശ്രീകണ്ഠപുരത്തെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ പ്രശാന്ത് നായിക്കിനെയാണ് തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. യുവതിയുടെ പരാതിയിൽ സംസ്ഥാന വനിത കമീഷനും കേസെടുത്തു. ഡോക്ടർ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തതെന്നും പൊലീസുമായി സംസാരിച്ചശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും വനിത കമീഷനംഗം ഇ.എം. രാധ അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പട്ടം സ്വദേശിയായ യുവതി ചെവിവേദനയുമായി ഭർത്താവിനും കുഞ്ഞിനുമൊപ്പം ശ്രീകണ്ഠപുരത്തെ എസ്.എം.സി ക്ലിനിക്കില്‍ എത്തിയത്. പരിശോധനക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.