ഇസ്​ലാമില്‍ സ്ത്രീകള്‍ക്കുള്ളത് ആദരണീയ സ്ഥാനം -ടി.പി. അബ്ദുല്ലക്കോയ മദനി

പുളിക്കല്‍: സ്ത്രീത്വത്തെ ആദരിക്കുന്നതാണ് ഇസ്​ലാമിക സംസ്കാരമെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി. സമൂഹത്തില്‍ ആദരണീയ സ്ഥാനമാണ് സ്ത്രീകള്‍ക്ക് ഇസ്​ലാം നല്‍കിയിട്ടുള്ളത്. സ്ത്രീകളെ അക്ഷരാഭ്യാസത്തില്‍നിന്നും ആരാധനലയങ്ങളില്‍നിന്നും തടഞ്ഞ് സ്ത്രീവിരുദ്ധ പരിസരം ഒരുക്കുന്ന യാഥാസ്ഥിതികതയില്‍നിന്ന് അവരെ കൈപിടിച്ചുയര്‍ത്തി ഇസ്​ലാമിക പാരമ്പര്യം നിലനിര്‍ത്തുകയാണ് നവോത്ഥാന പ്രസ്ഥാനം ചെയ്തതെന്നും പുളിക്കല്‍ ജാമിഅ സലഫിയ എം.എസ്.എം സ്റ്റുഡന്റ്‌സ് യൂനിയന്‍ ഉദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ടി.പി. അബ്ദുറസാഖ് ബാഖവി അധ്യക്ഷത വഹിച്ചു, ഖത്തര്‍ ഇന്ത്യന്‍ ഇസ്​ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ സലഫി, എം.എസ്.എം സംസ്ഥാന സെക്രട്ടറി സുഹ്ഫി ഇംറാന്‍, ഡി.എല്‍.എഡ് പ്രിന്‍സിപ്പല്‍ മുകുന്ദന്‍ അക്കരമല്‍, ഇംഗ്ലീഷ് സ്കൂള്‍ എച്ച്​.എം സുനീറ, ചുങ്കത്തറ നജാത്തുല്‍ അനാം അറബിക് കോളജ് പ്രിന്‍സിപ്പല്‍ അലി ശാക്കിര്‍ മുണ്ടേരി, ജംഷീദലി സലഫി, അമീന്‍ മുഹമ്മദ്, സുഫ്​യാന്‍, യൂനിയന്‍ ചെയര്‍മാന്‍ അന്‍സബ്, സെക്രട്ടറി ഷമീം അല്‍ത്താഫ് എന്നിവര്‍ സംസാരിച്ചു. പടം me kdy 3 msm പുളിക്കല്‍ ജാമിഅ സലഫിയ എം.എസ്.എം സ്റ്റുഡന്റ്‌സ് യൂനിയന്‍ ഉദ്ഘാടനം കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.