പുലാമന്തോൾ: ഹിരോഷിമ -നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വിവിധ ക്ലബുകളുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്‍റ് കെ.ടി. ഇസ്സുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ അജയൻ യുദ്ധവിരുദ്ധ സന്ദേശം നൽകി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഇബ്രാഹിം കുട്ടി, സ്റ്റാഫ് സെക്രട്ടറി എം. ശശികുമാർ, സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ശ്രീജ, അധ്യാപകരായ അനിത, പ്രശാന്ത്, നാരായണൻ, നൗഷാദലി, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂളിലെത്തിയ റാലി അഭിസംബോധനം ചെയ്ത് എസ്.പി.സി കാഡറ്റ് അതുൽ നാഥ് യുദ്ധവിരുദ്ധ സന്ദേശം ചൊല്ലിക്കൊടുത്തു. MCPML: Ghടട yudda virudda rali. (പടം : പുലാമന്തോൾ ജി.എച്ച്.എസ്.എസ് വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടത്തിയ യുദ്ധ വിരുദ്ധ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.