നെൽവിത്ത് വിതരണം

മങ്കട: ഗ്രാമപഞ്ചായത്തിലെ നെൽ കർഷകർക്കുള്ള രണ്ടാം വിള കൃഷിക്കുള്ള ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്​ വൈസ് പ്രസിഡന്‍റ്​ സലീന ഉമ്മർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്‌ അഡ്വ. കെ. അസ്ഗർ അലി വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശരീഫ് ചുണ്ടയിൽ, അബ്ബാസലി പോട്ടെങ്ങൽ, അംഗങ്ങളായ അലി അക്ബർ, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ ഒമ്പത്​ പാടശേഖരങ്ങളിലായി 76 ഹെക്ടർ വരുന്ന സ്ഥലത്തേക്ക് ആവശ്യമായ ആറ്​ ടൺ പൊന്മണി ഇനത്തിൽ പെട്ട നെൽവിത്താണ് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുന്നത്. പരിപാടിയിൽ കാർഷിക വികസനസമിതി അംഗങ്ങളും പാടശേഖര സമിതി ഭാരവാഹികളും കൃഷിഭവൻ ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.