എടക്കര: എടക്കരയിലെ പുതിയ ബസ്സ്റ്റാൻഡില്‍ സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് സ്വകാര്യ ബസുകള്‍ക്ക് സ്റ്റാൻഡില്‍ പ്രവേശിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും തടസ്സം സൃഷ്ടിക്കുന്നതായി പരാതി. നിലമ്പൂര്‍ താലൂക്ക് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷനാണ് ഇതുസംബന്ധിച്ച് എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. ഈ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തപക്ഷം ആഗസ്റ്റ് 16 മുതല്‍ സ്വകാര്യ ബസുകള്‍ സ്റ്റാൻഡ് ബഹിഷ്കരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്‍റ് പി.കെ. മുഹമ്മദാലി, സെക്രട്ടറി മുനീര്‍ വണ്ടൂര്‍, എടക്കര യൂനിറ്റ് പ്രസിഡന്‍റ് സുധീര്‍ ബാബു ചിത്രംപള്ളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.